ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി 375 കോടിയുടെ പാക്കേജ് നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം അഭ്യര്‍ഥിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതു സംബന്ധിച്ച് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കുമെന്നും ന്യൂഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.
സ്മാര്‍ട്ട്‌സിറ്റി പദ്ധതിയുടെ പുതിയ നിബന്ധനകളില്‍ അപാതകളുണ്ടെങ്കില്‍ അത് പരിശോധിക്കും. സ്മാര്‍ട്ട്‌സിറ്റി, കൊച്ചി മെട്രോ റെയില്‍ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് പ്രഥമ പരിഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നല്‍കിയ ശുപാര്‍ശ മന്ത്രിസഭ തത്വത്തില്‍ അംഗീകരിച്ചു.
Discussion about this post