തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനത്ത് വിവിധ മണ്ഡലങ്ങളില്‍ ചൊവ്വാഴ്ച (എപ്രില്‍ രണ്ട്) 29 പേര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. പത്രികാസമര്‍പ്പണം ആരംഭിച്ച മാര്‍ച്ച് 28 മുതല്‍ ആകെ ലഭിച്ചത് 113 പത്രികകളാണ്. വടകരയില്‍ അഞ്ചും കണ്ണൂര്‍, തൃശൂര്‍ മണ്ഡലങ്ങളില്‍ മൂന്നും വയനാട്, മലപ്പുറം, പാലക്കാട്, എറണാകുളം, പൊന്നാനി മണ്ഡലങ്ങളില്‍ രണ്ടും കോഴിക്കോട്, ചാലക്കുടി, ഇടുക്കി, കോട്ടയം, മാവേലിക്കര, കൊല്ലം, ആറ്റിങ്ങല്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഓരോ പത്രികയും സമര്‍പ്പിച്ചു.
മണ്ഡലങ്ങളും പത്രിക നല്‍കിയ സ്ഥാനാര്‍ത്ഥികളും: കണ്ണൂര്‍: സി. കെ. പദ്മനാഭന്‍ (ബി. ജെ. പി), കെ. പി. ഭാഗ്യശീലന്‍ (ബി. ജെ. പി), മുഹമ്മദ് ഷബീര്‍ ( എസ്. ഡി. പി. ഐ). വയനാട്: അബ്ദുള്‍ ജലീല്‍ ( എസ്. ഡി. പി. ഐ), ഉഷ (സി. പി. ഐ എം. എല്‍). വടകര: ജിതേഷ് (സ്വതന്ത്രന്‍), മുഹമ്മദ് മുസ്തഫ ( എസ്. ഡി. പി. ഐ), അനീഷ് പി. കെ (സ്വതന്ത്രന്‍), നസീര്‍ (സ്വതന്ത്രന്‍), സജീവന്‍ വി. കെ. (ബി. ജെ. പി). കോഴിക്കോട്: രഘു കെ. (സ്വതന്ത്രന്‍). മലപ്പുറം: സാനു (സി.പി. എം), അബ്ദുള്‍ മജീദ് പി. ( എസ്. ഡി. പി. ഐ). പൊന്നാനി: അന്‍വര്‍ പി. വി ( എല്‍. ഡി. എഫ് (സ്വത.)), നസീര്‍ ( എസ്. ഡി. പി. ഐ). പാലക്കാട്: എം. ബി. രാജേഷ് ( എല്‍. ഡി. എഫ്), സുഭാഷ്ചന്ദ്രബോസ് എഫ്. ( എല്‍. ഡി. എഫ്). തൃശൂര്‍: രമേശ്കുമാര്‍ ( എല്‍. ഡി. എഫ്), പ്രവീണ്‍ കെ. പി (സ്വതന്ത്രന്‍), രാജാജി മാത്യു തോമസ് ( എല്‍. ഡി. എഫ്). ചാലക്കുടി: എ. എം. രാധാകൃഷ്ണന്‍ (ബി. ജെ. പി). എറണാകുളം: വിവേക് കെ. വിജയന്‍ (സ്വതന്ത്രന്‍), സദാശിവന്‍ (സ്വതന്ത്രന്‍). ഇടുക്കി: ഡീന്‍ കുര്യാക്കോസ് (യു. ഡി. എഫ്). കോട്ടയം: വാസവന്‍ (സി. പി. എം). മാവേലിക്കര : തഴവ സഹദേവന്‍ (ബി. ഡി. ജെ. എസ്). കൊല്ലം: സജിമോന്‍ ടി. (സ്വതന്ത്രന്‍). ആറ്റിങ്ങല്‍: ശോഭ സുരേന്ദ്രന്‍ (ബി. ജെ. പി). തിരുവനന്തപുരം: പി. കേരളവര്‍മരാജ (സ്വതന്ത്രന്‍).












