തിരുവനന്തപുരം: എല്ലാവരും വോട്ട് ചെയ്യണമെന്ന സന്ദേശവുമായി കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയുള്ള ഹിമസാഗര്‍ എക്സ്പ്രസിന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേസ്റ്റേഷനില്‍ സ്വീകരണം നല്‍കി. ജോ. ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ജീവന്‍ബാബു, സീനിയര്‍ ഡിവിഷണല്‍ കൊമേഴ്സ്യല്‍ മാനേജര്‍ ഡോ. രാജേഷ്ചന്ദ്രന്‍, സ്വീപ് ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ.ടി. ഷാജി എന്നിവര്‍ ചേര്‍ന്ന് ട്രെയിന്‍ ഫ്ളാഗ് ഓഫ് ചെയ്തു.
വോട്ടര്‍ ബോധവത്കരണ പരിപാടിയായ സ്വീപിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷനും ഇന്ത്യന്‍ റെയില്‍വേയും തമ്മിലുള്ള ധാരണയുടെ ഭാഗമായാണ് തിരഞ്ഞെടുപ്പില്‍ പങ്കാളിയാകേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ബോധവത്കരണ സന്ദേശങ്ങള്‍ ട്രെയിനുകളില്‍ പതിക്കുന്നത്. കേരള എക്സ്പ്രസ്, ഹിമസാഗര്‍ എക്സ്പ്രസ്, ഹൗറ എക്സ്പ്രസ്, ഗുവാഹാട്ടി എക്സ്പ്രസ് എന്നീ നാലു ട്രെയിനുകളാണ് പ്രചാരണ പരിപാടിയുടെ ഭാഗമാകുന്നത്.
വോട്ടര്‍ ഹെല്‍പ്ലൈന്‍ നമ്പറായ 1950 ഉം ഓരോ സംസ്ഥാനത്തെയും ഇലക്ഷന്‍ ഐക്കണുകളുടെ സന്ദേശങ്ങളും ഇതോടൊപ്പമുണ്ട്. റെയില്‍വേയുടെയും തിരഞ്ഞെടുപ്പ് വിഭാഗത്തിലെയും ഉദ്യോഗസ്ഥര്‍ സന്നിഹിതരായിരുന്നു.














Discussion about this post