ദില്ലി: ഓരോ മണ്ഡലത്തിലെയും അഞ്ച് വിവി പാറ്റ് മെഷീനുകളിലെ രസീതുകള്‍ എണ്ണണമെന്ന് സുപ്രീം കോടതി. നിലവില്‍ ഒരു മണ്ഡലത്തിലെ ഒരു മെഷീനിലെ രസീതുകള്‍ മാത്രമാണ് എണ്ണുന്നത്. ജനാധിപത്യത്തില്‍ എല്ലാവരേയും കേള്‍ക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്.
വിവി പാറ്റ് രസീതുകള്‍ എണ്ണാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നും മെയ് 23 ന് നിശ്ചയിച്ച ഫലപ്രഖ്യാപനം നടക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചിരുന്നു. അന്‍പത് ശതമാനം വിവി പാറ്റ് രസീതുകള്‍ എണ്ണണമെന്നായിരുന്നു പ്രതിപക്ഷ കക്ഷികളുടെ ആവശ്യം. 21 പ്രതിപക്ഷ പാര്‍ട്ടികളാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.
Discussion about this post