കൊച്ചി: കെ.എസ്.ആര്‍.ടി.സി.യിലെ എംപാനല്‍ഡ് ഡ്രൈവര്‍മാരേയും ഉടന്‍ പിരിച്ചുവിടാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. 1565 ഡ്രൈവര്‍മാരെ ഏപ്രില്‍ 30-നകം പിരിച്ചുവിട്ട് പി.എസ്.എസി റാങ്ക് ലിസ്റ്റില്‍നിന്ന് നിയമനം നടത്തണമെന്നാണ് ഉത്തരവില്‍ പറയുന്നത്. എംപാനല്‍ഡ് ഡ്രൈവര്‍മാരെ പിരിച്ചുവിട്ട് നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ട് പി.എസ്.സി. റാങ്ക് ലിസ്റ്റിലുള്ള ഡ്രൈവര്‍മാരാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഹൈക്കോടതിയുടെ പുതിയ ഉത്തരവിനെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനാണ് സാധ്യത.













