പത്തനംതിട്ട: പിസിജോര്‍ജിന്റെ കേരളജനപക്ഷംപാര്‍ട്ടി എന്‍ഡിഎയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. പി.എസ്ശ്രീധരന്‍പിള്ളക്കൊപ്പം പത്തനംതിട്ട പ്രസ്സ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പിസിജോര്‍ജിന്റെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
കസ്തൂരിരംഗന്റിപ്പോര്‍ട്ടിന്റെകാര്യത്തിലും റബ്ബര്‍കര്‍ഷകരുടെ പ്രശ്‌നങ്ങളിലും നല്ലഇടപെടല്‍ നടത്തിയത് എന്‍ഡിഎആണെന്ന്പിസി ജോര്‍ജ്പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കാനും എന്‍ഡിഎക്ക്കഴിയും.
ശബരിമല ആചാരസംരക്ഷണത്തിന് നേതൃത്വംനല്‍കിയത് ആരാണെന്നും ഏവര്‍ക്കുംഅറിയാം. സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ 75000 വോട്ടിന് വിജയിക്കും. പത്തനംതിട്ട, തിരുവനന്തപുരത്തും, കോട്ടയം, തൃശൂര്‍ എന്നിവിടങ്ങളില്‍ എന്‍ഡിഎ വിജയിക്കുമെന്നും പിസിജോര്‍ജ്ജ് പറഞ്ഞു.













