വയനാട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്നു വിഷയങ്ങളാണ് വോട്ടര്‍മാരെ സ്വാധീനിക്കുകയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി. കാര്‍ഷിക പ്രതിസന്ധിയും അഴിമതിയും സാമ്പത്തിക മേഖലയുടെ തകര്‍ച്ചയുമാണ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഘടകങ്ങള്‍. വയനാട് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍. വാഗ്ദാനം ചെയ്ത തൊഴില്‍ നല്‍കാത്തതും അംബാനിക്ക് 30,000 കോടി നല്‍കിയതും തെരഞ്ഞെടുപ്പില്‍ പ്രധാന വിഷയങ്ങളാകും. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇതൊന്നും മനസിലാവില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. മോദിയുടെ അനില്‍ ഭായ് ആയതാണ് അംബാനിക്ക് റഫാല്‍ കരാറിനുള്ള യോഗ്യത. എന്നാല്‍ റഫാലില്‍ മോദിക്കെതിരായ പരാമര്‍ശത്തില്‍ സുപ്രീം കോടതി നോട്ടീസുമായി ബന്ധപ്പെട്ട ചോദ്യത്തിനു വിഷയം പഠിച്ചുവരികയാണെന്നായിരുന്നു രാഹുലിന്റെ മറുപടി.













