ഭോപ്പാല്‍: സാധ്വി പ്രജ്ഞ സിങ് ഠാക്കൂര്‍ ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിങ് മത്സരിക്കുന്ന ഭോപ്പാലില്‍ ബിജെപി സ്ഥാനാര്‍ഥിയായി പ്രജ്ഞ സിങ് ഠാക്കൂര്‍ മത്സരിക്കാനാണ് സാധ്യത. പാര്‍ട്ടി അംഗത്വമെടുത്ത ശേഷം അവര്‍ മുതിര്‍ന്ന ബിജെപി നേതാവ് ശിവരാജ് സിങ് ചൗഹാനെ സന്ദര്‍ശിച്ചു.
2008ലാണ് മാലേഗാവ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ ഏഴു പേര് കൊല്ലപ്പെടുകയും 100ലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Discussion about this post