തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമസ്ഥാപകനും ജഗദ്‌ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ ഗുരുനാഥനുമായ ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 46-ാമത് മഹാസമാധി വാര്‍ഷികം മെയ് 26, 27 തീയതികളില്‍ ആചരിക്കുന്നു.
26ന് രാവിലെ ആരാധന, തുടര്‍ന്ന് അഹോരാത്ര രാമായണ പാരായണാരംഭം, ഉച്ചയ്‌ക്ക് 2ന് മഹാസമാധി പൂജ, തുടര്‍ന്ന് അമൃതഭോജനം, വൈകുന്നേരം 6ന് ഭജന, ആരാധന.
27ന് രാവിലെ ശ്രീരാമപട്ടാഭിഷേകം, ആരാധന, അഹോരാത്രരാമായണ
പാരായണാരംഭം, കഞ്ഞിസദ്യ, ലക്ഷാര്‍ച്ചന, ഉച്ചയ്‌ക്ക് 12ന് അമൃതഭോജനം, വൈകുന്നേരം 6ന് ഭജന, ആരാധന. വെളുപ്പിന് 4ന് ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതിയുടെ നേതൃത്വത്തില്‍ പട്ടാഭിഷേകം.
ബ്രഹ്മശ്രീ നീലകണ്‌ഠഗുരുപാദരുടെ ജന്മശതാബ്‌ദി പ്രമാണിച്ച് 2000-ല്‍ ആദ്യമായി
നടത്തിയ കൃഷിപൂജാ മഹായജ്ഞം 27ന് രാവിലെ 9ന് പുനരാരംഭിക്കുന്നു. ആശ്രമഭൂമിയില്‍ വിവിധയിനം കാര്‍ഷിക വിളകള്‍ പൂജാസങ്കല്‍പ്പത്തോടെ നട്ടുകൊണ്ട് ആശ്രമം പ്രസിഡന്റ് ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി കൃഷിപൂജാമഹാജ്ഞം ഉദ്‌ഘാടനം ചെയ്യും. സകലമനുഷ്യരുടെയും ഇതരജീവജാലങ്ങളുടെയും ക്ഷേമ ഐശ്വര്യങ്ങള്‍ക്കായി ശുദ്ധമായ അന്നം പൂജാസങ്കല്‍പ്പത്തോടെ ഭൂമിയില്‍ വിളയിക്കാനുള്ള പരിശ്രമമാണ് ജഗദ്‌ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ വിഭാവനംചെയ്‌തു നടപ്പാക്കിയ കൃഷിപൂജ.
Discussion about this post