ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഭട്ട, പര്‍സോള്‍ ഗ്രാമത്തില്‍ ഭൂമി ഏറ്റെടുക്കുന്നതിനെ ചൊല്ലിയുണ്ടായ പ്രക്ഷോഭത്തെ കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. കേസ് അലഹബാദ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും ഹര്‍ജിക്കാരനോട് ആ കോടതിയെ സമീപിക്കാനും ജസ്‌റ്റീസുമാരായ ജി.എസ്.സിംഘ്‌വി, സി.കെ.പ്രസാദ് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് നിര്‍ദ്ദേശിച്ചു.
ഗ്രാമത്തിലെ ആയിരക്കണക്കിന് ആളുകളുടെ നിലനില്‌പിന്റെ പ്രശ്‌നമാണിതെന്നും, അവരുടെ ജീവന് ഭീഷണിയുണ്ടെന്ന സാഹചര്യവും കണക്കിലെടുത്ത് സുപ്രീംകോടതി കേസില്‍ ഇടപടെണമെന്ന് ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ പബ്‌ളിക് പ്രോസിക്യൂട്ടര്‍ യു.യു.ലളിത് വാദിച്ചു. എന്നാല്‍ ഈ സംഭവത്തെ കുറിച്ച് ദേശീയ വനിതാ കമ്മീഷനും, പട്ടികജാതി-വികസന കമ്മീഷനും അന്വേഷിക്കുന്ന സാഹചര്യത്തില്‍ കേസില്‍ ഇടപെടുന്നത് ഉചിതമല്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
Discussion about this post