രാജാക്കാട്: മൂന്നാര്‍ ടൂറിസം മാസ്റ്റര്‍പ്ലാനില്‍ രാജാക്കാട്, രാജകുമാരി, സേനാപതി പഞ്ചായത്തുകളെ ഉള്‍പ്പെടുത്താത്തതില്‍ വ്യാപക പ്രതിഷേധം. കഴിഞ്ഞദിവസം ജില്ലാ നഗരാസൂത്രണ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മൂന്നാര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ കരട് വികസന മാര്‍ഗരേഖ അവതരിപ്പിച്ചപ്പോള്‍ ഈ മൂന്ന് പഞ്ചായത്തുകള്‍ക്കും മാസ്റ്റര്‍പ്ലാനില്‍ പരിഗണന ലഭിച്ചില്ല.
ഈ പഞ്ചായത്തുകളിലെ പ്രസിഡന്റുമാരും വ്യാപാരികളും രാഷ്ട്രീയ സംഘടന നേതാക്കളുംചേര്‍ന്ന് സര്‍വകക്ഷിസംഘം ഈ ആവശ്യം ടൂറിസം വകുപ്പിനു സമര്‍പ്പിച്ചിട്ടുണ്‌ട്. ആറ് പഞ്ചായത്തുകള്‍ മാത്രമാണ് ഇപ്പോള്‍ മാസ്‌റ്റര്‍ പ്ലാനിലുള്ളത്.
പൊന്മുടി ജലാശയം, കുത്തുങ്കല്‍ വെള്ളച്ചാട്ടം, ശ്രീനാരായണപുരം വെള്ളച്ചാട്ടം, കള്ളിമാലി സണ്‍സെറ്റ് പോയിന്റ്, സേനാപതിയിലെ മുനിയറകള്‍, രാജകുമാരിയിലെ സുഗന്ധവിള തോട്ടങ്ങള്‍ എന്നിവ വിനോദസഞ്ചാരികള്‍ക്ക് ആകര്‍ഷകമാണ്. അടുത്തനാളില്‍ പൊന്മുടി ജലാശയത്തില്‍ ബോട്ടിംഗ്, ട്രക്കിംഗ് അടക്കമുള്ള സൗകര്യങ്ങളൊരുക്കുന്നതിന് എംപിയുടെ നേതൃത്വത്തില്‍ പൊന്മുടി ഡാം ടൂറിസം കമ്മിറ്റിയും രൂപീകരിച്ച് പ്രവര്‍ത്തനം നടത്തുമ്പോള്‍ മൂന്നാര്‍ ടൂറിസം മാസ്‌റ്റര്‍ പ്ലാനില്‍ ഈ മൂന്ന് പഞ്ചായത്തുകളേയും പെടുത്തണമെന്നതാണ് പ്രദേശക്കാരുടെ ആവശ്യം.
Discussion about this post