തിരുവനന്തപുരം: സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ പ്രോട്ടേം സ്പീക്കര്‍ വോട്ടു ചെയ്തത് ഭരണഘടനാ വിരുദ്ധമെന്നു പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ജി. കാര്‍ത്തികേയനെ സ്പീക്കറായി തെരഞ്ഞെടുത്തതു പ്രഖ്യാപിച്ചതിനു ശേഷം നിയമസഭയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാപരമായി വോട്ടെടുപ്പില്‍ ഇരു സ്ഥാനാര്‍ഥികളും തുല്യത പാലിച്ചാല്‍ മാത്രമെ പ്രോട്ടേം സ്പീക്കര്‍ വോട്ടു ചെയ്യാവൂ. ഇത്തരമൊരു സാഹചര്യം ഇല്ലാതിരുന്നിട്ടും പ്രോട്ടേം സ്പീക്കര്‍ വോട്ടു രേഖപ്പെടുത്തിയെന്നും കോടിയേരി ചൂണ്ടിക്കാട്ടി. നിയമസഭയില്‍ ഭരണപക്ഷത്തിനു നേരിയ ഭൂരിപക്ഷമുള്ള സാഹചര്യത്തിലാണ് പതിവിനു വിപരീതമായി പ്രോട്ടേം സ്പീക്കറും സ്ഥാനാര്‍ഥികളും വോട്ടു രേഖപ്പെടുത്തിയത്.
Discussion about this post