മഹാരാഷ്‌ട്ര: അഴിമതിക്കെതിരെ യോഗാഗുരു രാംദേവ് പ്രഖ്യാപിച്ച നിരാഹാരസമരത്തിന് അണ്ണാ ഹസാരെ പിന്തുണപ്രഖ്യാപിച്ചു. ഈ സമരത്തില്‍ പങ്കെടുക്കാന്‍ ഞായറാഴ്‌ച ഡല്‍ഹിയിലെത്തുമെന്നും ഹസാരെ അറിയിച്ചു. അഴിമതിക്കെതിരെയുള്ള സമരത്തില്‍ കേന്ദ്രസര്‍ക്കാര്‍ തങ്ങളെ വഞ്ചിക്കാന്‍ ശ്രമിച്ചുവെന്നും ഹസാരെ ആരോപിച്ചു.
നേരത്തെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്നായിരുന്നു സമീപനമെങ്കിലും പിന്നീട് പുറകോട്ട് പോയെന്നും ഈ കാര്യങ്ങള്‍ രാംദേവുമായി ചര്‍ച്ച ചെയ്‌തെന്നും അദ്ദേഹം വെളിപ്പെടുത്തി. ലോക്‌പാല്‍ ബില്‍ രൂപീകരണവുമായി ബന്ധപ്പെട്ട് പൗരാവകാശങ്ങളെ ഇല്ലാതാക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ശനിയാഴ്‌ച ഡല്‍ഹിയിലെ രാംലീലാമൈതാനത്തിലാണ് തന്റെ അനുയായികള്‍ക്കൊപ്പമാണ് രാംദേവ് അനിശ്‌ചിത കാല നിരാഹാരസത്യാഗ്രഹം തുടങ്ങുന്നത്.
ഇതേ സമയം ഈ വിഷയത്തില്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗും പാര്‍ട്ടി നേതാവ് സോണിയാഗാന്ധിയും ഇന്ന് കൂടിക്കാഴ്‌ച നടത്തുമെന്നാണ് സൂചന. മുതിര്‍ന്ന നേതാക്കളായ പ്രണബ്‌മുഖര്‍ജി, എ.കെ. ആന്റണി, പി.ചിദംബരം, അഹമ്മദ് പട്ടേല്‍ എന്നിവര്‍ പങ്കെടുക്കും.
Discussion about this post