തകഴി: വിശ്വസാഹിത്യകാരന്‍ തകഴി ശിവശങ്കരപ്പിള്ളയുടെ ഭാര്യ കാത്തയുടെ മൃതദേഹം സംസ്കരിച്ചു. രാവിലെ പതിനൊന്ന് മണിക്ക് ശങ്കരമംഗലം തറവാട്ടില്‍ തകഴി അന്ത്യവിശ്രമം കൊള്ളുന്ന സ്മൃതി മണ്ഡപത്തിന് സമീപമാണ് കാത്തയുടെ സംസ്കാരം നടന്നത്. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. സംസ്കാര ചടങ്ങുകളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്രമന്ത്രി കെ.സി വേണുഗോപാല്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. നിരവധി പ്രമുഖര്‍ ഉള്‍പ്പടെ നൂറ് കണക്കിന് ആളുകളാണ് കാത്തയ്ക്ക് അന്ത്യോപചാരം അര്‍പ്പിക്കാനായി ശങ്കരമംഗലത്ത് എത്തിയിരുന്നത്.വാര്‍ദ്ധക്യ സഹജമായ അസുഖം മൂലം കഴിഞ്ഞ ബുധനാഴ്ചയാണ് കാത്ത അന്തരിച്ചത്. വിദേശത്തുള്ള ചെറുമക്കള്‍ക്കു സംബന്ധിക്കാനാണു സംസ്കാര ചടങ്ങ് ഇന്നത്തേയ്ക്ക് നിശ്ചയിച്ചത്. ഇന്നലെ ഉച്ചയോടെ മൃതദേഹം തറവാട്ടില്‍ പൊതുദര്‍ശനത്തിനായി വച്ചിരുന്നു.ശങ്കരമംഗലം തറവാട്ടില്‍ കമലാക്ഷിയമ്മ എന്ന കാത്ത മാസം ഒരു രൂപ വാടകക്കാരിയായിരുന്നു കഴിയുകയായിരുന്നു. സാംസ്കാരിക വകുപ്പിന് കീഴിലാണ് ഇപ്പോള്‍ ശങ്കരമംഗലം തറവാട്. തകഴിയുടെ സ്മാരകമായി സൂക്ഷിക്കുന്നതിനും മ്യൂസിയമാക്കുന്നതിനുമായി സര്‍ക്കാരിന് കൈമാറിയിരുന്നു.
Discussion about this post