ആലപ്പുഴ: ഓണ വിപണി ലക്ഷ്യം വെച്ച് ജില്ലയിലെമ്പാടും മദ്യലോബി സജീവമാകുന്നു. ഇതിനു തടയിടാന്‍ സ്ഥിരം നടപടികളുമായി എക്‌സൈസ്, പോലീസ് വിഭാഗങ്ങള്‍ രംഗത്തെത്തി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഇപ്പോള്‍ തന്നെ വ്യാജമദ്യലോബി സജീവമാണ്. ഓണക്കാലത്ത് എല്ലാവര്‍ഷവും കോടികളുടെ വ്യാജമദ്യമാണ് വിറ്റഴിക്കപ്പെടുന്നത്.
വാറ്റുചാരായവും ലഹരി അരിഷ്ടവും സെക്കന്‍സ് മദ്യങ്ങളും സ്‌പിരിറ്റുമൊക്കെയായി വ്യാജമദ്യ ലോബി കച്ചവടം പൊടിപൊടിക്കുമ്പോള്‍ പലപ്പോഴും എക്‌സൈസ,് പോലീസ് വിഭാഗങ്ങള്‍ നോക്കുകുത്തികളാകുകയാണ് പതിവ്. പേരിനു ചില നടപടികളെടുക്കുന്നതൊഴികെ സര്‍വതന്ത്ര സ്വതന്ത്രരായി വിഹരിക്കാന്‍ മദ്യലോബിക്ക് അവസരമൊരുക്കുന്നത് പോലീസ്, എക്‌സൈസ് സംഘം തന്നെയാണെന്ന് ആക്ഷേപമുണ്‌ട്. ഓണ വിപണിയെ ലക്ഷ്യമാക്കി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജില്ലയിലേക്ക് സ്‌പിരിറ്റും മറ്റും കടത്തുകയാണ്. ഇന്നലെ കാറില്‍ സ്‌പിരിറ്റ് കടത്തുന്നതിനിടയില്‍ പാലക്കാട് പിടിയിലായ രണ്‌ട് വിദ്യാര്‍ഥികളും ആലപ്പുഴ സ്വദേശികളാണ്. കാര്‍ത്തികപ്പള്ളി കീരിക്കാട് സൗത്ത് വില്ലേജില്‍ തിരുവോണം വീട്ടില്‍ രാഹുല്‍ (20), കാര്‍ത്തികപ്പള്ളി കൊച്ചുവീട്ടില്‍ ഷുക്കൂര്‍ (21) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്.
ഇവരുടെ കാറിന്റെ ഡിക്കിയില്‍ നിന്നും 288 ലിറ്റര്‍ സ്‌പിരിറ്റ് കണെ്‌ടടുത്തിരുന്നു. കായംകുളം സ്വദേശിയുടെ നിര്‍ദേശ പ്രകാരം ഹരിപ്പാടെത്തിക്കാനായിരുന്നു സ്‌പിരിറ്റെന്ന് പിടിയിലായവര്‍ എക്‌സൈസ് സംഘത്തോട് പറഞ്ഞു. കോടിക്കണക്കിന് രൂപയുടെ സ്‌പിരിറ്റാണ് ഓരോ ദിവസവും ജില്ലയിലെത്തിച്ചേരുന്നത്. സ്‌പിരിറ്റ് കടത്തിനും വ്യാജമദ്യവില്‌പനയ്‌ക്കുമായി വിദ്യാര്‍ഥികളെ അടക്കം ഉപയോഗിക്കുന്നുവെന്നുള്ളതിന് തെളിവാണ് ഈ സംഭവം. വ്യാജമദ്യലോബി പുതിയ വിപണന തന്ത്രങ്ങളും മറ്റും കണെ്‌ടത്തി വില്‍പ്പന പൊടിപൊടിക്കാന്‍ ശ്രമിക്കുമ്പോള്‍ സ്ഥിരം സംവിധാനങ്ങളുമായി എക്‌സൈസ് സംഘവും രംഗത്തുണ്‌ട്.
ഓണാഘോഷത്തോടനുബന്ധിച്ച് അബ്‌കാരി മേഖലയിലുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ജില്ലയില്‍ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം ശക്തിപ്പെ ടുത്തിയെന്ന് അധികാരികള്‍ അറിയിച്ചു.
24 മണിക്കൂറും പ്രവര്‍ത്തിക്കു ന്ന ജില്ലാ കണ്‍ട്രോള്‍ റൂം, താലൂക്ക് കണ്‍ട്രോള്‍ റൂം എന്നിവ ഇന്നലെ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു.വ്യാജമദ്യ നിര്‍മാണം, വിപണനം, മദ്യക്കടത്ത്, മയക്കുമ രുന്ന് വില്‌പന എന്നിവയെക്കു റിച്ച് വിവരം ലഭിക്കുന്നവര്‍ക്ക് വിളിച്ചറിയിക്കാന്‍ ഫോണ്‍ നമ്പരുകളും എക്‌സൈസ് വിഭാഗം പ്രസിദ്ധീകരിച്ചിട്ടുണ്‌ട്. ജില്ലാ കണ്‍ട്രോള്‍ റൂം- ജില്ലാ ഓഫീസ്- 0477-2252049, സ്‌പെ ഷല്‍ സ്‌ക്വാഡ്- 0477-2251639, ഡെപ്യൂട്ടി എക്‌സൈസ് കമ്മീ ഷണര്‍- 9447178056. താലൂക്ക് കണ്‍ട്രോള്‍ റൂം- ചെങ്ങന്നൂര്‍- 0479 2452415, മാവേലിക്കര-0479 2340265, ഹരിപ്പാട്- 0479 2412350, ആലപ്പുഴ- 0477 2230183, ചേര്‍ത്തല-0478 2813126, കുട്ടനാട്- 0477 2704833.
Discussion about this post