മലയിന്‍കീഴ്: മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പുരാണപാരായണ സമിതിയുടെ ആഭിമുഖ്യത്തില്‍ ഭാഗവത സപ്താഹ സമര്‍പ്പണം നടക്കുന്നു. 21 വര്‍ഷമായി ക്ഷേത്രത്തില്‍ സന്ധ്യാ ദീപാരാധനയ്ക്കുശേഷം തുടരുന്ന ഭാഗവതപാരായണം നൂറുതവണ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സപ്താഹം ആറിന് രാവിലെ ആരംഭിക്കും. 12നാണ് സമാപനം. ഏഴുദിവസവും രാവിലെ ആറുമുതല്‍ ഹരിനാമകീര്‍ത്തനം, വിഷ്ണുസഹസ്രനാമജപം, തുടര്‍ന്ന് വൈകീട്ട് അഞ്ചുവരെ ഭാഗവത പാരായണം. പുരാണപാരായണ സമിതി അംഗങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന സപ്താഹത്തില്‍ ഡോ. പൂജപ്പുര കൃഷ്ണന്‍ നായരുടെ പ്രഭാഷണ പരമ്പരയുമുണ്ടാകുമെന്ന് സമിതി ഭാരവാഹികള്‍ അറിയിച്ചു.
Discussion about this post