തിരുവനന്തപുരം: വെള്ളാള സഹോദരസമാജത്തിന്റെ ആഭിമുഖ്യത്തില്‍ പദ്മശ്രീ പുരസ്‌കാരം ലഭിച്ച ഡോ. എ. മാര്‍ത്താണ്ഡ പിള്ളയെ ആദരിച്ചു. മുന്‍ മന്ത്രി വി. സുരേന്ദ്രന്‍ പിള്ള ഉപഹാരം നല്‍കി. സമാജാംഗങ്ങളുടെ കുട്ടികള്‍ക്ക് യൂണിഫോമും പഠനോപകരണങ്ങളും നല്‍കി. പി. നാരായണ പിള്ള അധ്യക്ഷത വഹിച്ചു.
പി. അശോക്കുമാര്‍, പി. രാജേന്ദ്രന്‍ നായര്‍, കോലപ്പന്‍, ആര്‍. പദ്മനാഭന്‍, ബി. താണു പിള്ള എന്നിവര്‍ പ്രസംഗിച്ചു. നീലകണ്ഠപ്പിള്ള സ്വാഗതവും പഴനിവേല്‍ പിള്ള നന്ദിയും പറഞ്ഞു.
Discussion about this post