സിംഗപ്പൂര്‍: മുംബൈ ഭീകരാക്രമണ മാതൃകയില്‍ പാക്കിസ്ഥാന്‍ ഭീകര സംഘടനകളില്‍ നിന്നും ആക്രമണമുണ്ടായാല്‍ തിരിച്ചടിക്കുമെന്ന് പ്രതിരോധ വകുപ്പ് സഹമന്ത്രി എം.എം.പള്ളം രാജു പറഞ്ഞു.സിംഗപ്പൂരില്‍ നടന്ന ഒരു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനിയൊരു ആക്രമണം ഉണ്ടാകുന്ന സാഹചര്യത്തില്‍ രാജ്യസുരക്ഷയെ കുറിച്ചുള്ള സാധാരണ ജനങ്ങളുടെ ആശങ്ക അകറ്റേണ്ട സര്‍ക്കാരിന്റെ ഉത്തരവാദിത്തം നിര്‍ണായകമാകും. എന്നാല്‍ ഒരിക്കലും ഇങ്ങനെ സംഭവിക്കുമെന്ന് കരുതുന്നില്ലെന്നും സമാധാനത്തിനുള്ള ശ്രമങ്ങളും ചര്‍ച്ചകളും ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ തുടരുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ വിശ്വാസത്തില്‍ തട്ടിയാണ് മുന്നോട്ടേക്ക് പോകാതിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഷിക്കാഗോ കോടതിയില്‍ നടക്കുന്ന വിചാരണയ്ക്കിടയില്‍ ഡേവിഡ് ഹെഡ്‌ലി യുടെ വെളിപ്പെടുത്തലുകള്‍ ഈ മേഖലയില്‍ അന്താരാഷ്‌ട്ര സമൂഹത്തിന്റെ ശ്രദ്ധ കൂടുതല്‍ പതിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി.
Discussion about this post