ന്യൂഡല്‍ഹി: ബാബ രാംദേവിനെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി 24 മണിക്കൂര്‍ സത്യാഗ്രഹം നടത്താന്‍ ബി.ജെ.പി തീരുമാനിച്ചു. രാത്രി ഏഴ് മണിമുതലായിരിക്കും സത്യാഗ്രഹമെന്ന് ബി.ജെ.പി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി അറിയിച്ചു. വൈകിട്ട് അഞ്ച് മണിയോടെ മുതിര്‍ന്ന നേതാക്കള്‍ ഡല്‍ഹിയിലെത്തിച്ചേരും.
രാംലീല മൈതാനിയില്‍ അര്‍ധരാത്രിയില്‍ നടന്ന പോലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച നിതിന്‍ ഗഡ്കരി അടിയന്തരാവസ്ഥ കാലത്തെ ഓര്‍മ്മിപ്പിക്കുന്ന നടപടിയാണിതെന്നും കുറ്റപ്പെടുത്തി. അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ ജനാധിപത്യ രീതിയിലുള്ള സമരത്തെ ബലം പ്രയോഗിച്ച് അടിച്ചമര്‍ത്തുകയാണ് പ്രധാനമന്ത്രിയും സോണിയ ഗാന്ധിയും ചെയ്തത്. പോലീസ് നടപടിയെ ശക്തമായി അപലിപിക്കുന്നു. പ്രധാനമന്ത്രിയും സോണിയ ഗാന്ധിയും മാപ്പ് പറയാന്‍ തയാറാകണം.
കള്ളപ്പണവും അഴിമതിയും ദേശീയ വിഷയമാണ്. ബി.ജെ.പിയാണ് ഈ വിഷയം ആദ്യം ഉയര്‍ത്തിക്കൊണ്ടുവന്നത്. കള്ളപ്പണം തിരിച്ചുപിടിക്കാന്‍ നടപടിയെടുക്കാതെ സമാധാനപരമായ സമരങ്ങളെ അടിച്ചമര്‍ത്തുന്ന സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ ധാര്‍മ്മിക അവകാശമില്ലെന്നംു ഗഡ്കരി പറഞ്ഞു.
Discussion about this post