ചെന്നൈ: രാംദേവിനെ അറസ്‌റ്റു ചെയ്‌ത സംഭവത്തില്‍ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും മാപ്പു പറയണമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ.അഡ്വാനി. രാം ലീല മൈതാനത്തു നടന്ന സംഭവങ്ങള്‍ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയെ ഓര്‍മ്മിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സമാധാനമായി പ്രതിഷേധം രേഖപ്പെടുത്തിയവരെ അടിച്ചോടിക്കുന്ന നിലപാടാണു സര്‍ക്കാര്‍ സ്വീകരിച്ചത്. സമവായത്തിന്റെ മാര്‍ഗമല്ല ഇത്. യുപിഎ സര്‍ക്കാരിന്റെ അഴിമതി ചര്‍ച്ച ചെയ്യാന്‍ രാഷ്‌ട്രപതി പ്രതിഭാ പാട്ടീല്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കണം. അഴിമതി ആരോപണം അന്വേഷിക്കാന്‍ സംയുക്‌ത പാര്‍ലമെന്ററി സമിതി രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post