ന്യൂഡല്‍ഹി: ബാബ രാംദേവിനെയും അനുയായികളെയും അര്‍ദ്ധരാത്രി അറസ്‌ററു ചെയ്‌തു നീക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി രാക്ഷസീയമാണെന്നു മുതിര്‍ന്ന ബിജെപി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ ഒ.രാജഗോപാല്‍. സമാധാനപരമായി പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇതു ജനങ്ങള്‍ വച്ചുപൊറുപ്പിക്കില്ല. അടിയന്തരാവസ്‌ഥ വീണ്ടും ആവര്‍ത്തിക്കാനാണോ കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
Discussion about this post