ഹരിദ്വാര്‍ : ഡെല്‍ഹി രാംലീല മൈതാനത്ത് പോലീസ് ബലപ്രയോഗത്തിലൂടെ അവസാനിപ്പിച്ച സത്യാഗ്രഹം ബാബ രാംദേവ് ഹരിദ്വാറിലെ ആശ്രമത്തില്‍ പുനരാരംഭിച്ചു. അഴിമതിയും കള്ളപ്പണവും സംബന്ധിച്ച തന്റെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുംവരെ സത്യാഗ്രഹം തുടരുമെന്ന് രാംദേവ് ഹരിദ്വാറില്‍ പറഞ്ഞു. തന്റെ ആശ്രമമായ പതഞ്ജലി യോഗപീഠത്തിലെ യാഗശാലയിലാണ് രാംദേവ് നൂറുകണക്കിന് വരുന്ന അനുയായികള്‍ക്കൊപ്പം സത്യാഗ്രഹം നടത്തുന്നത്.
നേരത്തെ ഉത്തര്‍പ്രദേശിലെ നോയിഡയില്‍ സത്യാഗ്രഹം നടത്താനായിരുന്നു രാംദേവിന്റെ ശ്രമം. എന്നാലിതിന് യു.പി. സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് സത്യാഗ്രഹവേദി ഉത്തരാഖണ്ഡിലെ ഹരിദ്വാറിലേയ്ക്ക് മാറ്റിയത്. ഞായറാഴ്ച ഉത്തര്‍പ്രദേശിലേയ്ക്ക് പ്രവേശിക്കാന്‍ ശ്രമിച്ച രാംദേവിനെയും അനുയായികളെയും മുസാഫര്‍നഗറില്‍ വച്ച് പോലീസ് തടയുകയായിരുന്നു. തുടര്‍ന്ന് ഹരിദ്വാറിലെത്തിയ ബാബ രാത്രി തന്നെ സത്യാഗ്രഹം ആരംഭിച്ചു.
Discussion about this post