ലണ്ടന്‍: ചിത്രകാരന്‍ എം.എഫ്.ഹുസൈന്‍ (95) അന്തരിച്ചു. പുലര്‍ച്ചെ 2.30 ഓടെ ലണ്ടനിലെ ഒരു ആശുപത്രിയിലായിരുന്നു അന്ത്യം.
ഹൈന്ദവ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് 2006 മുതല്‍ അദ്ദേഹം പ്രവാസ ജീവിതം നയിച്ചുവരുകയായിരുന്നു. ഹിന്ദു ദേവതയെ നഗ്നരാക്കി ചിത്രീകരിച്ചത് രാജ്യത്ത് എം.എഫ്.ഹുസൈനെതിരെ വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. എട്ടോളം കേസുകളും അദ്ദേഹത്തിനെതിരെ നിലവിലുണ്ട്. ഇന്ത്യയുടെ പിക്കാസോ എന്നാണ് ഫോര്‍ബ്‌സ് മാസിക അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്.
Discussion about this post