ഡെറാഡൂണ്‍: ഭാരതത്തിന്റെ സുരക്ഷയ്ക്ക് മേലുളള വെല്ലുവിളികള്‍ സ്ഥിരമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഓരോ വെല്ലുവിളിയും നേരിടാന്‍ സൈനികര്‍ സജ്ജരായിരിക്കണമെന്ന് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍. ഡെറാഡൂണില്‍ ഇന്ത്യന്‍ സൈനിക അക്കാദമിയിലെ പാസിങ് ഔട്ട് പരേഡില്‍ സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
സംശയങ്ങളും പ്രലോഭനങ്ങളും അനിശ്ചിതാവസ്ഥയും ഉണ്ടാകുമ്പോഴും രാജ്യത്തിന്റെ സുരക്ഷയ്ക്കും അഭിമാനത്തിനും ക്ഷേമത്തിനും ആയിരിക്കണം ഓരോ സൈനികനും പ്രഥമ പരിഗണന നല്‍കേണ്ടതെന്ന് പ്രതിഭാ പാട്ടീല്‍ പറഞ്ഞു. അസാധാരണമായ നേതൃശേഷി പ്രകടിപ്പിക്കണമെന്ന് അവര്‍ യുവാക്കളായ സൈനികരോട് ആവശ്യപ്പെട്ടു.
അക്കാദമിയിലെ 546 കേഡറ്റുകളാണ് പാസിങ് ഔട്ട് പരേഡില്‍ പങ്കെടുത്തത്.
Discussion about this post