തിരുവനന്തപുരം: മുടവൂര്‍പാറ ശ്രീനാരായണ ഗുരുമന്ദിരത്തിന്റെ പ്രതിമ അടിച്ചുതകര്‍ത്ത സാമൂഹ്യവിരുദ്ധരെ എത്രയും പെട്ടെന്ന് വെളിച്ചത്തുകൊണ്ടുവരണമെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കരമന ജയന്‍ ആവശ്യപ്പെട്ടു.
ഒരുമാസത്തിനുമുമ്പ് ഇതേ പ്രതിമ സാമൂഹ്യവിരുദ്ധര്‍ അടിച്ചുതകര്‍ത്തപ്പോള്‍ പോലീസ് കാണിച്ച നിഷ്‌ക്രിയത്വമാണ് വീണ്ടും കുറ്റവാളികള്‍ക്ക് പ്രചോദനം നല്‍കിയത്. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് കരമന ജയന്‍ പറഞ്ഞു.
Discussion about this post