കൊച്ചി: വില്‌ക്കാത്ത ടിക്കറ്റിന് ലോട്ടറി ഏജന്റുമാര്‍ക്കു സമ്മാനം ലഭിച്ചാല്‍ വില്‌പന ബോണസ് നല്‍കേണ്‌ടതില്ലെന്നു ഹൈക്കോടതി. ജസ്റ്റീസ് എസ്. സിരിജഗന്റേതാണു തീരുമാനം.ഏജന്‍സി കമ്മീഷന്‍ ലഭിക്കാന്‍ മഞ്‌ജു ഏജന്‍സിക്ക് അര്‍ഹതയുണെ്‌ടന്ന് വ്യക്തമാക്കിയ കോടതി വിറ്റഴിക്കാത്ത ടിക്കറ്റിന് കമ്മീഷന്‍ വേണമെന്ന ആവശ്യം ശരിയല്ലെന്നു ചൂണ്‌ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്. കണ്ണൂരിലെ മഞ്‌ജു ലോട്ടറി ഉടമ പി. മുരളീധരനാണ് ഹര്‍ജി നല്‍കിയിരുന്നത്.മഞ്‌ജു ആന്‍ഡ് കമ്പനിക്ക് വില്‍ക്കാത്ത ടിക്കറ്റില്‍ ലഭിച്ച സമ്മാനത്തിനും ഏജന്‍സി ബോണസും വില്‍പ്പന ബോണസും ലഭിക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.
Discussion about this post