മുംബൈ: മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ ജെ.ഡെ.യുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥനും സംശയത്തിന്റെ നിഴലില്‍.
അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ അനില്‍ മഹാബൊലെയില്‍നിന്ന് ജെ.ഡെയ്ക്ക് നേരത്തെ ഭീഷണിയുണ്ടായിരുന്നതായി അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. അതിനിടയില്‍ കമ്മീഷണറെ ആസാദ് മൈതാന്‍ പോലീസ് സ്‌റ്റേഷനില്‍നിന്ന് അപ്രധാനമായ കണ്‍ട്രോള്‍ റൂമിലേയ്ക്ക് സ്ഥലംമാറ്റി. കേസില്‍ ഇയാളുടെ പങ്ക് സ്ഥിരീകരിക്കുകയോ നിഷേധിക്കുയോ ചെയ്യുന്നില്ലെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അരുപ് പട്‌നായിക് പ്രതികരിച്ചു.
അതിനിടെ, പ്രതിയുടെ രേഖാചിത്രം മുംബൈ പോലീസ് പുറത്തുവിട്ടു. ദൃക്‌സാക്ഷികളായവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് രേഖാചിത്രം പുറത്തുവിട്ടത്.
Discussion about this post