സെയ്‌ന്തിയ(പശ്ചിമബംഗാള്‍): ബംഗാളില്‍ കഴിഞ്ഞ ദിവസം ട്രെയിനുകള്‍ കൂട്ടിയിടിച്ച് അറുപതോളം പേര്‍ മരിച്ച സാഹചര്യത്തില്‍ റെയില്‍വേയുടെ രക്ഷാപ്രവര്‍ത്തന സംവിധാനങ്ങളെ ചോദ്യം ചെയ്‌ത് കേന്ദ്ര ആഭ്യന്തര മന്ത്രി ചിദംബരം രംഗത്ത്. ദേശീയ ദുരന്ത നിവാരണ അതോരിട്ടിയുടെ യോഗത്തില്‍ സംസാരിയ്‌ക്കവേയാണ് ആഭ്യന്തരമന്ത്രി അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതില്‍ റെയില്‍വേയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് കുറ്റപ്പെടുത്തിയത്. ഭിര്‍ഭൂമില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടമുണ് ടായ സ്ഥലത്തേയ്‌ക്ക് രക്ഷാ പ്രവര്‍ത്തനത്തിനായി രണ് ടര മണിക്കൂറിന് ശേഷമാണ് ആദ്യ റിലീഫ് ട്രെയിനെത്തിയത്. രണ് ടാമത്തെ വണ് ടിയെത്തിയത് 7 മണിക്കൂറിന് ശേഷമാണെന്നും അദ്ദേഹം ചൂണ് ടിക്കാട്ടി. രക്ഷാ പ്രവര്‍ത്തക സംഘത്തിന് റോഡ് മാര്‍ഗ്ഗം 220 കിലോമീറ്റര്‍ യാത്ര ചെയ്യേണ് ടി വന്നതാണ് ഇതിന് കാരണം. അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ നാട്ടുകാരെ ചിദംബരം അഭിനന്ദിച്ചു.
Discussion about this post