ന്യൂഡല്‍ഹി: തേനീച്ചകള്‍ കൂടുകൂട്ടിയതിനെതുടര്‍ന്ന് ഡല്‍ഹി മെട്രോയുടെ ഗിറ്റോര്‍നി മെട്രോ സ്‌റ്റേഷന്‍ അടച്ചു. പ്രധാനകവാടത്തിനു സമീപം കൂടുകൂട്ടിയ തേനിച്ചകളെ പുറത്താക്കാന്‍ സ്‌റ്റേഷന്‍ അധികൃതര്‍ ആദ്യം ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അവസാനം തീയിട്ടും രാസവസ്തുക്കള്‍ ഉപയോഗിച്ചും തേനീച്ചകളെ പുറത്താക്കാനായി ശ്രമം. തല്‍ക്കാലം സ്ഥലംവിട്ടുപോയ തേനീച്ചകള്‍ വീണ്ടും തിരിച്ചെത്തി കൂടുവെച്ചതോടയാണ് സ്‌റ്റേഷന്‍ കവാടം അടച്ചിടാന്‍ തീരുമാനിച്ചത്.
വീണ്ടും കൂടുതകര്‍ത്ത് തേനീച്ചകളെ ഓടിക്കാനുള്ള ശ്രമത്തിലാണ് സ്‌റ്റേഷന്‍ അധികൃതര്‍. മറ്റെവിടെയെങ്കിലും കൂടുകൂട്ടുന്നുണ്ടെങ്കില്‍ തുടക്കത്തിലെ പ്രശ്‌നം പരിഹരിക്കാന്‍ ടാസ്‌ക് ഫോഴ്‌സിനെ രൂപവല്‍ക്കരിക്കുന്നകാര്യവും അധികൃതരുടെ പരിഗണനയിലുണ്ട്.
Discussion about this post