കൊച്ചി: മൂലമറ്റം പവര്‍ഹൗസിലെ പൊട്ടിത്തെറിയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് വൈദ്യുതമന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ഒരുദിവസം കൂടി വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്നും ചൊവ്വാഴ്ച്ചയോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. പരിക്കേറ്റ രണ്ട് വനിതാ എഞ്ചിനീയര്‍മാരെ ആസ്പത്രിയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി ആര്യാടന്‍ മുഹമ്മദ്. ഉച്ചയോടെ പവര്‍ഹൗസ് പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ നില ഗുരുതരമായി തുടരുകയാണ്.
Discussion about this post