ജയ്പൂര്‍: നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍ വരുന്നത് തടയുന്നതിനായി ദേശ വിരുദ്ധ ശക്തികള്‍ കോടിക്കണക്കിന് രൂപയാണ് ഒഴുക്കുന്നതെന്ന് യോഗഗുരു ബാബാ രാംദേവ് പറഞ്ഞു. പണമൊഴുക്കിക്കൊണ്ട് രാജ്യത്തിനകത്തും പുറത്തുമുള്ള ദേശവിരുദ്ധ ശക്തികള്‍ക്ക് കരുത്തുപകരാന്‍ ശത്രുക്കള്‍ തയാറെടുക്കുന്നതായി രാംദേവ് പറഞ്ഞു. രാജസ്ഥാനിലെ ജോധ്പൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലനില്‍പ്പിന്റെ ഭീതിയാണ് ഇതിനു പിന്നിലുള്ളത്. ഭീകരവാദത്തിനെതിരെ നരേന്ദ്രമോദി കൈക്കൊണ്ട നിലപാടുകള്‍ ഇത്തരക്കാര്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post