അകുല്‍ജ്: മോദിമാരെല്ലാം കള്ളന്‍മാരാണെന്ന രാഹുല്‍ഗാന്ധിയുടെ പ്രസ്താവന അങ്ങേയറ്റം അപകീര്‍ത്തികരമാണെന്ന് മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ നരേന്ദ്രമോദി പറഞ്ഞു. പിന്നോക്കസമുദായമായ മോദിസമുദായത്തെ ഒന്നടങ്കം അധിക്ഷേപിച്ച പ്രസ്താവന അത്യന്തം ഖേദകരമാണ്. ജാതിയുടെ പേരില്‍ ആക്ഷേപങ്ങള്‍ നേരിടുന്നത് ശീലമായിട്ട് വര്‍ഷങ്ങളായി എന്നാല്‍ തന്നെ പ്രതിയാക്കി പിന്നാക്ക സമൂഹത്തെ നിന്ദിക്കുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. ഇത് സഹിക്കാനാകാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ഗാന്ധിയുടെ പ്രസ്താവന (ഏപ്രില്‍ 13ന്)
“എല്ലാ കള്ളന്‍മാരുടെയും പേരില്‍ മോദി എന്നുണ്ട്. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി. എന്താണ് ഈ കള്ളന്‍മാര്‍ക്കെല്ലാം മോദി എന്നു പേരു വരുന്നത്.ഇനിയും തിരഞ്ഞാല്‍ കൂടുതല്‍ മോദിമാരുടെ പേരുകള്‍ പുറത്തുവരും. കാവല്‍ക്കാരന്‍ 100 ശതമാനവും കള്ളനാണ്. മോദിക്കിഷ്ടം ചങ്ങാത്ത മുതലാളിത്തമാണ്. റാഫേലിന്റെ പേരില്‍ മുപ്പതിനായിരം കോടി മോഷ്ടിച്ച പ്രധാനമന്ത്രി സുഹൃത്തായ അനില്‍ അംബാനിക്ക് സമ്മാനിച്ചു.”
Discussion about this post