തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ കനത്തതോടെ ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശവുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. അടുത്ത അഞ്ചുദിവസം ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് എട്ടുവരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിന് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നല്‍ സമയത്ത് ടെറസിലോ മുറ്റത്തോ ഇറങ്ങുന്നത് ഒഴിവാക്കണം, തുറസായ സ്ഥലത്തുനിന്ന് കളിക്കുന്നതില്‍നിന്നും കുട്ടികളെ തടയണം. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പ്രസംഗ വേദികളില്‍ ഇടിമിന്നല്‍ ഉള്ള സമയം നിന്നുകൊണ്ടുള്ള പ്രസംഗം ഒഴിവാക്കുക. മൈക്ക് ഉപയോഗിക്കാതിരിക്കുക തുടങ്ങിയ മുന്നറിയിപ്പുകളും ദുരന്ത നിവാരണ അതോറിറ്റി നല്‍കുന്നു.
Discussion about this post