തിരുവനന്തപുരം: കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമികളെ ബോധപൂര്‍വ്വം അവഹേളിക്കുവാന്‍ നടത്തുന്ന പ്രസ്താവനകള്‍ തികച്ചും നിന്ദ്യവും, അപലപനീയവുമാണെന്ന് ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി സംസ്ഥാന അദ്ധ്യക്ഷന്‍ എസ്.കിഷോര്‍ കുമാര്‍ പറഞ്ഞു. ഭാരതത്തിന്റെ സത്തയും, സനാതന ധര്‍മത്തിന്റെ അടിത്തറയും ഗുരുപരമ്പരയാണ്. ഇത്തരം നീക്കങ്ങള്‍ ഒറ്റപ്പെട്ട സംഭവമല്ലെന്നതും, ഹൈന്ദവ വിശ്വാസികള്‍ക്കു നേരേയുള്ള ഗൂഢലക്ഷ്യത്തോടു കൂടിയുള്ള കടന്നാക്രമണം ആണെന്നതും തിരിച്ചറിയേണ്ടതുണ്ട്. ഇത്തരം നീചപ്രവര്‍ത്തികളെ ചെറുക്കുവാന്‍ പൂജനീയ ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ ‘ജാതികള്‍ക്കതീതരായ്, പാര്‍ട്ടികള്‍ക്കതീതരായ് ഹൈന്ദവരെ ഉണരുവിന്‍ ഉയരുവിന്‍’ ഉദ്‌ബോധനം ഓര്‍മപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post