കൊച്ചി: യാത്രക്കാരെ മര്‍ദ്ദിച്ച് ബസില്‍ നിന്ന് ഇറക്കിവിട്ട സംഭവത്തില്‍ സുരേഷ് കല്ലട ബസ് സര്‍വ്വീസിലെ രണ്ട് ജീവനക്കാരെ പോലീസ് അറസ്റ്റുചെയ്തു. ജിതിന്‍, ജയേഷ് എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. മര്‍ദ്ദനം നടന്ന ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരത്തുനിന്നു ബാംഗ്ലൂരിലേക്കു പുറപ്പെട്ട ബസ് ഹരിപ്പാടിനു സമീപം ബ്രേക്ക്ഡൌണായതിനെത്തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. പതിനഞ്ചുപേരോളം വരുന്ന ഗുണ്ടാസംഘം യാത്രക്കാരെ മര്‍ദ്ദിച്ച് ഇറക്കിവിടുകയായിരുന്നു. സംഭവത്തില്‍ സുരേഷ് കല്ലട ബസ് സര്‍വ്വീസിലെ 3 ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കസ്റ്റഡിയിലെടുത്ത ബസ് ജീവനക്കാരെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. ബസിനുള്ളില്‍ നടന്ന ആക്രമണം യാത്രക്കാരിലൊരാള്‍ സമൂഹമാധ്യമങ്ങളില്‍ പങ്ക് വെച്ചതോടെയാണ് പൊലീസ് കര്‍ശന നടപടി തുടങ്ങിയത്.
Discussion about this post