കൊച്ചി: കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സംപൂജ്യ സ്വാമി ചിദാനന്ദപുരിക്കെതിരെ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ അധിക്ഷേപങ്ങള്‍ ഹിന്ദു ധര്‍മത്തിനും അതിന്റെ സംരക്ഷണത്തിന് ഇറങ്ങി പുറപ്പെട്ട സന്യാസിശേഷ്ഠ്രന്മാര്‍
ക്കുമെതിരെ തുടര്‍ന്നുകൊണ്ടിരിക്കുന്ന ബോധപൂര്‍വമായ ആക്രമണത്തിലൊന്നാണെന്ന് ഹിന്ദു ജനജാഗൃതി സമിതി രാഷ്ട്രീയ വക്താവ് രമേശ് ശിന്ദേ പറഞ്ഞു.
“കേരളം കഴിഞ്ഞ ചില ദശകങ്ങളായി ഹിന്ദു ക്ഷേത്രങ്ങള്‍, ആചാരങ്ങള്‍, ഹൈന്ദവ നേതാക്കള്‍, സന്യാസിവര്യര്‍ എന്നിവര്‍ക്കെതിരെ ഹിന്ദു വിരുദ്ധരും നിരീശ്വരവാദികളും നിരന്തരം നടത്തിവരുന്ന കടന്നാക്രമണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ കഴിഞ്ഞ ചില മാസങ്ങളില്‍ ശബരിമലയിലെ ആചാരസംരക്ഷണത്തിനായി ലക്ഷക്കണക്കിന് ഹിന്ദുക്കള്‍ ഒത്തുകൂടി ഹൈന്ദവ ശക്തി കാട്ടിക്കൊടുത്തു. ഇത് സംപൂജ്യ ചിദാനന്ദപുരി സ്വാമിജിയെപ്പോലുള്ള ആത്മീയാചാര്യന്മാരുടെ സുശക്ത പിന്തുണ കാരണമാണ് സാധ്യമായത്. ശബരിമല കര്‍മ സമിതിക്ക് നേതൃത്വം നല്‍കി സ്വാമിജീ ധര്‍മരക്ഷയ്ക്കായി സധൈര്യം സമൂഹത്തിലിറങ്ങി.
ഭാരതത്തിന്‍റെ ചരിത്രത്തില്‍, അധര്‍മം വര്‍ധിച്ചപ്പോഴെല്ലാം ധര്‍മം പുനര്‍സ്ഥാപനത്തിന്റെ ഭാരവാഹിത്വം വഹിച്ച ആത്മീയാചാര്യന്മാരുടെ എത്രയോ ഉദാഹരണങ്ങളുണ്ട്. സ്വാമിജിയും ഇക്കാര്യം തന്നെയാണ് ചെയ്യുന്നത്. ‘വിഷലിപ്തമായ വര്‍ഗീയ പ്രചാരണമാണ് ഈ സ്വാമി കേരളത്തിലുടനീളം നടത്തിക്കൊണ്ടിരിക്കുന്നത്’, എന്ന കോടിയേരിയുടെ വിമര്‍ശനം ലക്ഷക്കണക്കിന് ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തി.” ഹിന്ദു ആചാര്യന്മാരെ പുച്ഛിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്ന സി.പി.എം. സംസ്ഥാന സെക്രട്ടറി മറ്റു മതസ്ഥരോട് ഈ സാഹസം കാണിക്കുമോ? എന്നും അദ്ദേഹം പത്രക്കുറിപ്പില്‍ ചോദിച്ചു. ഹിന്ദു ജനജാഗൃതി സമിതി ഈ അപലപനീയവും നീചവുമായ അധിക്ഷേപത്തെ ശക്തമായി പ്രതിഷേധിക്കുന്നു. ഇത് കേവലം സന്യാസിവര്യരുടെ മാത്രമല്ല മറിച്ച് സമ്പൂര്‍ണ ഹൈന്ദവ സമുദായത്തിന്റെയും ധര്‍മത്തിന്റെയും അപമാനമായി ഞങ്ങള്‍ കരുതുന്നതായും ്അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post