കൊളംബോ: ഞായറാഴ്ച ശ്രീലങ്കയിലുണ്ടായ സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലുമുള്‍പ്പെടെ എട്ടിടങ്ങളിലാണ് സ്‌ഫോടനങ്ങളുണ്ടായത്.
ആക്രമണം നടന്ന് 48 മണിക്കൂറിനുശേഷം വാര്‍ത്താ ഏജന്‍സിയായ അല്‍ അമാഖില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയിലാണ് ഐ എസ് സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം ഏറ്റുടുത്തിട്ടുള്ളത്. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 321 ആയി. മരിച്ച ഇന്ത്യക്കാരുടെ എണ്ണം പത്തായി.
Discussion about this post