ലക്‌നോ: ഇന്ത്യയൊട്ടാകെ കേന്ദ്രസര്‍ക്കാരിന് അനുകൂലമായ തരംഗമാണുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാരണാസിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഈ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നത് ജീവന്‍ പണയം വച്ചാണെന്നും അദ്ദേഹം പറഞ്ഞു. വോട്ട് തേടുന്ന പ്രവര്‍ത്തകര്‍ ജീവനോടെ മടങ്ങുമെന്ന് ഉറപ്പില്ലാത്ത അവസ്ഥയാണുള്ളതെന്നും മോദി പറഞ്ഞു. വാരണാസിയിലെ തെരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പരാമര്‍ശിച്ചത്. ജയപരാജയങ്ങള്‍ വിഷയമല്ല എന്നാല്‍ ജനാധിപത്യം വീണ്ടും വിജയിക്കുകതന്നെ ചെയ്യും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post