ബംഗലൂരു: പൊലീസിനെ വിളിച്ച് വ്യാജ ഭീകരാക്രമണ ഭീഷണി സന്ദേശം നല്‍കിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ബംഗലൂരു ആവലഹള്ളി സ്വദേശി സ്വാമി സുന്ദരമൂര്‍ത്തിയെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഫോണ്‍ നമ്പര്‍ പിന്‍തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വാമി സുന്ദരമൂര്‍ത്തിയെ പൊലീസ് പിടിയിലായത്. ഇന്നലെ വൈകിട്ടാണ് കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് ബംഗലൂരു സിറ്റി പൊലീസിനെ വിളിച്ച് സന്ദേശം നല്‍കിയത്. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരുകയാണ്.
സൈന്യത്തില്‍ നിന്ന് വിരമിച്ചയാളാണ് സുന്ദരമൂര്‍ത്തി. ഇപ്പോള്‍ ആവലഹള്ളിയില്‍ ലോറി ഡ്രൈവറാണ്.













