ദില്ലി: ‘ചൗകീദാര്‍ ചോര്‍ ഹേ’ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞു. ‘ചൗകീദാര്‍ ചോര്‍ ഹേ’ എന്നത് രാഷ്ട്രീയമുദ്രാവാക്യമാണെന്ന രാഹുലിന്റെ വാദം തള്ളിയ കോടതി നിങ്ങളുടെ രാഷ്ട്രീയം ഞങ്ങള്‍ക്ക് കേള്‍ക്കേണ്ടതില്ലെന്ന് പറഞ്ഞു. കൂടാതെ തിങ്കളാഴ്ച നിരുപാധികം മാപ്പ് പറഞ്ഞുകൊണ്ടുള്ള സത്യവാങ്മൂലം എഴുതി നല്‍കാന്‍ രാഹുല്‍ ഗാന്ധിക്ക് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്‌വിയോട് നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചിന്റേതാണ് നിര്‍ദേശം.
എന്നാല്‍ സുപ്രീംകോടതിയില്‍ രാഹുല്‍ നല്‍കിയ സത്യവാങ്മൂലം മാപ്പ് പറച്ചിലല്ലെന്നും അത് ഖേദപ്രകടനം മാത്രമാണെന്നും ബിജെപി വാദിച്ചു.
Discussion about this post