ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ജുലൈ ആദ്യവാരം നടക്കും. മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം എടുക്കുന്നതിന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഇന്ന് സോണിയാഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തും. ആരോപണ വിധേയനായ ദയനാധിമാരനെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കുമെന്നാണ് സൂചന. ചില മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റമുണ്‌ടാകും. ഭരണരംഗത്ത് കഴിവ് തെളിയിക്കാതിരുന്ന മന്ത്രിമാരെ പുനഃസംഘടനയില്‍ നിന്ന് ഒഴിവാക്കും. നിരന്തരം ആരോപണങ്ങള്‍ നേരിടുന്ന രണ്‌ടാം യുപിഎ സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തെ അഭിമുഖീകരിക്കുമ്പോള്‍ മുഖം മിനുക്കലോടെ ആയിരിക്കണമെന്ന ആശയമാണ് അടിയന്തര മന്ത്രിസഭാ പുനഃസംഘടനയ്‌ക്കുള്ളത്.
Discussion about this post