തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തില്‍ കരാര്‍ ജീവനക്കാരനെ സ്വര്‍ണക്കടത്തിനു പിടികൂടി. വിമാനത്താവളത്തിലെ എസി മെക്കാനിക്കായ അനീഷിനെയാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
സ്വര്‍ണവുമായി വിമാനത്താവളത്തിനു പുറത്തേക്കു കടക്കാന്‍ ശ്രമിച്ച അനീഷ് സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. തുടര്‍ന്ന് ഓടിരക്ഷപെടാന്‍ ശ്രമിച്ച അനീഷിനെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇയാളെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കു കൈമാറി. അനീഷ് സ്വര്‍ണം കടത്തിന്റെ ഇടനിലക്കാരനാണ് പ്രാഥമിക നിഗമനം.
Discussion about this post