വാഷിംഗ്ടണ്‍: അമേരിക്കയിലെ നോര്‍ത്ത് കരോലിന സര്‍വകലാശാലയില്‍ ഉണ്ടായ വെടിവയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രിയിലാണ് സര്‍വകലാശാല കാംപസിനുള്ളിലേക്ക് എത്തിയ അജ്ഞാതന്‍ വെടിയുതിര്‍ത്തത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 30,000ലേറെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സര്‍വകലാശാല വെടിവയ്പിനേത്തുടര്‍ന്ന് താത്കാലികമായി അടച്ചു.
Discussion about this post