ന്യൂഡല്‍ഹി: ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി നടന്ന സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. 88.7% പെണ്‍കുട്ടികളും 79.4% ആണ്‍കുട്ടികളും വിജയികളായി. ഹന്‍സിക ശുക്ല, കരീഷ്മ അറോറ എന്നിവര്‍ അഞ്ഞൂറില്‍ 499 മാര്‍ക്ക് നേടി. തിരുവനന്തപുരമാണ് ഏറ്റവും മികച്ച വിജയശതമാനം നേടിയ മേഖല – 98.2%.
ഇത്തവണ പതിമൂന്ന് ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി 4,974 പരീക്ഷാ കേന്ദ്രങ്ങളാണുണ്ടായിരുന്നത്.
Discussion about this post