കണ്ണൂര്‍: കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ടുചെയ്ത കേസില്‍ സിപിഎം പഞ്ചായത്ത് അംഗം സലീന, സുമയ്യ, പത്മിനി എന്നിവര്‍ക്കെതിരെ ക്രിമിനല്‍ കേസ് റെജിസ്റ്റര്‍ ചെയ്തു. പിലാത്തറ പത്തൊമ്പതാം നമ്പര്‍ ബൂത്തിലാണ് ഇവര്‍ കള്ളവോട്ട് ചെയ്തത്.
ആള്‍മാറാട്ടം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. മൂവരും കള്ളവോട്ട് ചെയ്തയായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
Discussion about this post