തിരുവനന്തപുരം: ഹൈന്ദവ സംസ്‌കാരത്തില്‍ സനാതന ധര്‍മ്മത്തിന്റെ ഏകോപനം ലക്ഷ്യം വച്ചുകൊണ്ട് അനന്തപുരിയില്‍ ധര്‍മ്മാചാര്യസഭ സംഘടിപ്പിച്ച ആചാര്യസംഗമം നടന്നു. കോഴിക്കോട് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഭദ്രദീപം തെളിച്ച് സഭയ്ക്ക് സമാരംഭം കുറിച്ചു.
ഹൈന്ദവസമൂഹത്തിലെ വിവിധ മേഖലയിലുള്ളവരെ കോര്‍ത്തിണക്കിക്കൊണ്ട് ആചാര്യന്‍മാരുടെ നിര്‍ദ്ദേശാനുസരണം ഏകീകരണം സാധ്യമാക്കുന്നതിനായി പ്രവര്‍ത്തിക്കുവാന്‍ യോഗത്തില്‍ ധാരണയായി.
സ്റ്റാച്യു ഭാരതീയ വിചാരകേന്ദ്രത്തില്‍ നടന്ന സഭയില്‍ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി, കോഴിക്കോട് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, കാലടി ബോധാനന്ദകേന്ദ്രം മഠാധിപതി സ്വാമി ഹരിഹരാനന്ദ സരസ്വതി എന്നിവര്‍ സഭയില്‍ സംബന്ധിച്ചു. ഡോ. എന്‍.ഗോപാലകൃഷ്ണന്‍, പണ്ഡിതരത്‌നം ഡോ.ശ്രീവരാഹം ചന്ദ്രശേഖരന്‍ നായര്‍, ഡോ.എ.എം.ഉണ്ണിക്കൃഷ്ണൻ, പൈതൃകരത്‌നം ഡോ.കെ.ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി, ക്ഷേത്രസംരക്ഷണ സമിതി ഉപാദ്ധ്യക്ഷന്‍ പി.കെ.കുഞ്ഞ്, നാരായണീയ സമിതി ഭാരവാഹി സനല്‍കുമാര്‍, ജ്യോതിഷി ഹരീന്ദ്രന്‍ നായര്‍ തുടങ്ങി നിരവധി പേര്‍ സഭയില്‍ സംസാരിച്ചു.
സംസ്ഥാന മാര്‍ഗദര്‍ശക മണ്ഡലത്തിന്റെ നിയന്ത്രണത്തിലായിരിക്കും സഭയുടെ പ്രവര്‍ത്തനങ്ങളെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Discussion about this post