കൊച്ചി: തൃശൂര്‍ പൂരം എഴുന്നെള്ളിപ്പില്‍ നിന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയ വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ജില്ലാ കളക്ടര്‍ അധ്യക്ഷനായ സമിതിയാണെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ ഇടപെടാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു. തൃശൂര്‍ പൂരത്തിന്റെ ഭാഗമായ തെക്കോട്ടിറക്കത്തിന് തിടമ്പേറ്റാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നെയ്തലക്കാവ് ദേവസ്വമാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
ആരോഗ്യ പ്രശ്‌നങ്ങളുള്ളതും അപകടകാരിയുമായ ആനകളെ പൂരം എഴുന്നെള്ളിപ്പില്‍ നിന്ന് ഒഴിവാക്കണമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതുതന്നെയാണ് ജില്ലാ ഭരണകൂടത്തിന്റെയും നിലപാട്.
Discussion about this post