തൊടുപുഴ: ഏഴു വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ കുട്ടിയുടെ അമ്മയും അറസ്റ്റില്‍. കുറ്റകൃത്യം മറച്ചുവച്ചതിനും പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിച്ചതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
കേസിലെ ഒന്നാം പ്രതി അരുണ്‍ ആനന്ദിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കുട്ടിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. മകന്റെ മരണത്തിനു ശേഷം കൗണ്‍സിലിങ് കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു ഇവര്‍.
Discussion about this post