ആലുവ: കടുങ്ങല്ലൂരില്‍ വന്‍സ്വര്‍ണ കവര്‍ച്ച. ആറു കോടി വില വരുന്ന 25 കിലോ സ്വര്‍ണമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ നിന്നും കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ ഇടയാര്‍ വ്യവസായ മേഖലയിലെ സ്ഥാപനത്തിലേക്ക് ശുദ്ധീകരിക്കാനായി കൊണ്ടു വന്ന സ്വര്‍ണമാണ് കവര്‍ന്നത്. ബൈക്കുകളിലായി എത്തിയ കവര്‍ച്ചാ സംഘം കാറിന്റെ ചില്ലുകള്‍ തകര്‍ത്ത്, കാറിലുണ്ടായിരുന്നവരെ ആക്രമിച്ച ശേഷം സ്വര്‍ണ്ണവുമായി കടന്നു കളയുകയായിരുന്നു. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം.
എറണാകുളം സൗത്തിലെ സദനം എന്ന സ്ഥാപനത്തില്‍ നിന്നും മലര്‍ രൂപത്തിലുള്ള ഇരുപത്തിരണ്ട് ക്യാരറ്റ് സ്വര്‍ണം എടയാര്‍ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സി.ആര്‍.ജി.മെറ്റലേഴ്‌സിലേക്ക് ശുദ്ധികരിക്കാനായി കൊണ്ടുവരികയായിരുന്നു .
കാര്‍ കമ്പനിക്ക് കത്തേക്ക് പ്രവേശിക്കാന്‍ ഗേറ്റില്‍ നിര്‍ത്തവേ ബൈക്കിലെത്തിയ രണ്ടംഗ സംഘം കാറിന്റെ ചില്ലുകള്‍ തകര്‍ത്ത് ഒരു ബോക്‌സിലുണ്ടായിരുന്ന 25 കിലോസ്വര്‍ണം കവരുകയായിരുന്നു. എല്ലാം നിമിഷനേരങ്ങള്‍ക്കുള്ളില്‍ കഴിഞ്ഞു.
കാറില്‍ നാല് പേരുണ്ടായിരുന്നു. കാര്‍ ഡ്രൈവര്‍ സജിക്കും മുന്‍ സീറ്റിലിരുന്ന നോയല്‍ എന്നയാള്‍ക്കും പരിക്ക് പറ്റിയിട്ടുണ്ട് ഇവരെ സ്വകാര്യആശുപത്രിയില്‍ പ്രവേശിചിച്ചു.സംഭവത്തില്‍ പരാതി നല്‍കാന്‍ സ്ഥാപന നടത്തിപ്പുകാര്‍ തയ്യാറായില്ല എന്നും ആരോപണമുണ്ട്. രാത്രിയില്‍ സുരക്ഷ ഒരുക്കാതെ ഇത്രയും സ്വര്‍ണ്ണം കൊണ്ടുവന്നതിിനെ കുറിച്ചും അന്വേഷണമാരംഭിച്ചിചിട്ടുണ്ട് വര്‍ഷങ്ങളായി ഇവിടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനം സംസ്ഥാഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് എത്തുന്ന പഴയ സ്വര്‍ണം ശുദ്ധീകരിച്ചു 916 ആക്കി നല്‍കുകയാണ് ചെയ്യുന്നത് ‘
റൂറല്‍ എസ്.പി.രാഹുല്‍ ആര്‍ നായരുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് അന്വേഷണം നടക്കുന്നത്. സി.ആര്‍.ജി.മെറ്റലേസ് സ്ഥാപനത്തിലെ ജീവനക്കാരെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. അതേസമയം രാവിലെ സംഭവസ്ഥലത്ത് എത്തിയ മാധ്യമപ്രവര്‍ത്തകരെ ഉടമകള്‍ തടഞ്ഞു. സ്വര്‍ണം കൊണ്ടു പോകുന്നു എന്ന് മുന്‍കൂട്ടി അറിഞ്ഞ സംഘമാണ് കവര്‍ച്ചക്ക് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.
Discussion about this post