ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാന ഇടപാടിലെ പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയുന്നതിനായി മാറ്റി. റഫാല്‍ കേസില്‍ അന്വേഷണമാവശ്യമില്ലെന്ന് വ്യക്തമാക്കി ഡിസംബര്‍ 14ന് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെയാണ് പുനഃപരിശോധന ഹര്‍ജികള്‍ സമര്‍പ്പിച്ചത്. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എഴുതി നല്‍കുന്നതിന് സുപ്രീംകോടതി രണ്ടാഴ്ചത്തെ സമയം കക്ഷികള്‍ക്ക് നല്‍കിയിട്ടുണ്ട്. പ്രശാന്ത് ഭൂഷണ്‍, യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി തുടങ്ങിയവരാണ് കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.
Discussion about this post